EXAM

എട്ടാം ക്ലാസ് സയന്‍സ് ഹാന്റ് ബുക്ക് ഡൌണ്‍ലോഡ്സില്‍ .....

ഫിസിക്സ് പരിശീലന ചോദ്യപേപ്പര്‍
STD X മലയാളം മീഡിയം, STD X ഇംഗ്ലീഷ് മീഡിയം,STD IX PHYSICS

...................................Question pool...........................

SCERT തയ്യാറാക്കിയ ചോദ്യബാങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday, July 28, 2011

പത്താം ക്ലാസ്സ് ഫിസിക്സ്
ട്രാന്‍സ് ഫോമറുകള്‍


               പത്താം ക്ലാസ്സ് ഫിസിക്സ്  രണ്ടാം അധ്യായത്തില്‍ ട്രാന്‍സ് ഫോമറുകളെപ്പറ്റി പഠിക്കാനുണ്ടല്ലോ. അവയുടെ ഘടനയെയും, പ്രവര്‍ത്തനത്തെയും പറ്റി ഉള്ള ഒരു പോസ്റ്റ് ആണ് ഇത്.  സവിശേഷതകള്‍ അനുസരിച്ച് ട്രാന്‍സ്ഫോമറുകളെ തിരിച്ചറിയാനും, ചുറ്റുകളുടെ എണ്ണവും വോള്‍ട്ടതയും തമ്മിലുള്ള ബന്ധം അടിസ്ഥാനമാക്കി ഉള്ള പ്രശ്നങ്ങളും പൊതു പരീക്ഷയില്‍ മിക്കവാറും കണ്ടുവരാറുണ്ട്.

                        സമീപസ്ഥങ്ങളായ 2 കമ്പിച്ചുരുളുകളിലെ ഒന്നിലെ വൈദ്യുതപ്രവാഹ തീവ്രതയില്‍  വ്യതിയാനം ഉണ്ടാകുമ്പോള്‍ അതുമായി ബന്ധപ്പെട്ട കാന്തിക ഫ്ലക്സില്‍ വ്യതിയാനം ഉണ്ടാകുകയും, തത്ഫലമായി രണ്ടാമത്തെ കോയിലില്‍ ഒരു ഇ.എം.എഫ്. പ്രേരണം ചെയ്യപ്പെടുകും ചെയ്യുന്ന പ്രതിഭാസമാണ് മ്യൂച്വല്‍ ഇന്ഡക്ഷന്‍. 
                                                         
                      മ്യൂച്വല്‍ ഇന്ഡക്ഷന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണമാണ് ട്രാന്‍സ്ഫോമര്‍. ഒരു സര്‍ക്കീട്ടിലെ വൈദ്യുതോര്‍ജ്ജത്തെ പവര്‍ വ്യത്യാസമില്ലാതെ മറ്റൊരു സര്‍ക്കീട്ടിലേക്ക് സ്ഥാനാന്തരം ചെയ്യുന്ന ഉപകരണമാണ് ട്രാന്‍സ്ഫോമര്‍. ഒരേ പച്ചിരുമ്പുകോറില്‍ 2 കവചിതമായ കമ്പിചുറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നു. ആദ്യത്തെ കോയിലിനെ പ്രൈമറയെന്നും രണ്ടാമത്തേതിനെ സെക്കന്ററി എന്നും പറയാം. പ്രൈമറിയില്‍ എ.സി. വോള്‍ട്ടത പ്രയോഗിക്കുമ്പോള്‍ മ്യൂച്വല്‍ ഇന്ഡക്ഷന്‍ മുഖേന സെക്കന്ററിയില്‍ ഇ.എം.എഫ് പ്രേരണം ചെയ്യപ്പെടുന്നു. സെക്കന്ററി കോയിലിലെ ചുറ്റുകളുടെ എണ്ണം അനുസരിച്ച് വോള്‍ട്ടതയും വ്യത്യാസപ്പടുന്നു.

സ്റ്റെപ് അപ് ട്രാന്‍സ്ഫോമര്‍ 
                            
എ.സി. വോള്‍ട്ടത ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന ഉപകരണമാണിത്. സെക്കന്ററിയില്‍ പ്രൈമറിയേക്കാള്‍ കൂടുതല്‍ ചുറ്റുകള്‍ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ പ്രേരണം ചെയ്യപ്പെടുന്ന ഇ.എം.എഫും പ്രൈമറിയേക്കാള്‍ കൂടുതലായിരിക്കും.


പ്രൈമറിയിലേയും സെക്കന്ററിയിലേയും പവര്‍ തുല്യമാക്കുന്നതിനു വേണ്ടി സെക്കന്ററിയില്‍ കനം കുറഞ്ഞ ചുറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കനം കുറയുമ്പോള്‍ പ്രതിരോധം കൂടുമെന്ന് മുന്പേ പഠിച്ചിട്ടുണ്ടല്ലോ. തന്മൂലം കറന്റ് കുറയുന്നു. പവറിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ വോള്‍ട്ടതയും കറന്റും ആണല്ലോ (P = VI). വോള്‍ട്ടേജ് കൂടുന്നതിന് അനുസരിച്ച് ഇങ്ങനെ കറന്റ് കുറക്കുന്നതു വഴി രണ്ട് കോയിലുകളിലും ഒരേ പവര്‍ ലഭ്യമാക്കാം. 

സ്റ്റെപ് ഡൌണ്‍ ട്രാന്‍സ്ഫോമര്‍


സെക്കന്ററി ചുറ്റുകളുടെ എണ്ണം പ്രൈമറിയേക്കാള്‍ കുറച്ച് , എ.സി. വോള്‍ട്ടത കുറയ്ക്കുന്നതിനുള്ള ട്രാന്‍സ്ഫോമറും നിര്‍മിക്കാം.
 സെക്കന്ററി ചുറ്റുകള്‍ പ്രൈമറിയിലേതിനേക്കാള്‍ കനം കൂടിയതാണ് എന്ന് ശ്രദ്ധിച്ചുവല്ലോ.


ട്രാന്‍സ്ഫോമര്‍ സമവാക്യം


Vs / Vp = Ns / Np 


Vs = സെക്കന്ററി വോള്‍ട്ടത
Vp = പ്രൈമറി വോള്‍ട്ടത
Ns = സെക്കന്ററിചുറ്റുകളുടെ എണ്ണം
Np = പ്രൈമറി ചുറ്റുകളുടെ എണ്ണം






sÌ]v A]v {Sm³kvt^m-aÀ
sÌ]v Uu¬ {Sm³kvt^m-aÀ
ss{]a-dn-bn Ipdhv Npäp-IÄ
ss{]a-dn-bn IqSp-X Npäp-IÄ
sk¡â-dn-bn IqSp-X Npäp-IÄ
sk¡â-dn-bn Ipdhv Npäp-IÄ
ss{]a-dn-bn Ipdhv thmīX
ss{]a-dn-bn IqSp-X thmīX
sk¡â-dn-bn IqSp-X thmÄ«X
sk¡â-dn-bn Ipdhv thmÄ«X
ss{]a-dn-bn I\w IqSnb Npäp-IÄ
ss{]a-dn-bn I\w Ipdª Npäp-IÄ
sk¡â-dn-bn I\w Ipdª Npäp-IÄ
sk¡â-dn-bn I\w IqSnb Npäp-IÄ
ss{]a-dn- Idâv IqSp-XÂ
ss{]a-dn- Idâv Ipdhv
sk¡â-dn- Idâv Ipdhv
sk¡â-dn- Idâv IqSp-XÂ

6 comments:

  1. ആദ്യകമന്റ് ഞാന്‍ തന്നെയിടാം. ആശംസകള്‍

    ReplyDelete
  2. മിസ്റ്റര്‍ സര്‍ ,
    ഞാന്‍ ഒരു പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥി ആണ്,ഞാനൊരു സംശയം ചോദിക്കട്ടെ?
    വിതരണ ട്രാന്‍സ് ഫോര്‍മരില്‍ ഒരു വാടര്‍ ടാപ്പ്‌ പോലെ വാല്‍വ് കണ്ടു.
    ഇത് എന്താണ്? ഇതിന്റെ ഉപയോഗം എന്താണ്?
    By:www.cmsputhupparamba.blogspot.com

    ReplyDelete
  3. "ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ ഒരു ബ്ലോഗ്..... അതാണ് ലക്ഷ്യം.........
    ഏവരുടേയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.............
    ശ്രീജിത്ത് മുപ്ലിയം........."


    എന്താ ശ്രീജിത്ത്‌ സര്‍ ,
    ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാതെ കടന്നു കളഞ്ഞോ?

    ReplyDelete
  4. പ്രിയ സുഹ്രത്തുക്കളെ നിങ്ങള്‍ ഒരു കലാസ്നേഹി കൂടിയാണെന്ന് ഞാന്‍ മനസിലാക്കുന്നു. അതിനാല്‍ ഞാന്‍ നിങ്ങള്ക്ക് വേണ്ടി ഒരു ബ്ലോഗ്‌ തയ്യാറാക്കി. അതില്‍ മതുരമൂരുന്ന മലയാളം പഴയപാട്ടുകള്‍ മാത്രമേ ഉള്ളൂ ഒപ്പം കുറച്ചു ലളിതഗാനങ്ങളും നാടകഗാനങ്ങളും . സന്ദര്ശിക്കു ഈ ബ്ലോഗ്‌ ..... WWW.BEAUTIFULHITS.BLOGSPOT.COM or WWW.OLDMALAYALAMHITS.TK

    ReplyDelete
  5. സര്‍
    എതോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്‌ മുപ്ലിയം എന്നാ ചിന്ത എങ്ങനെയോ എന്റെ മനസ്സില്‍ കടന്നു കൂടിയിരുന്നു. ഹരി സാറിനെ പറ്റിയുള്ള കമന്റ് കണ്ടു വന്നു നോക്കിയപ്പോളല്ലേ മനസിലായത് പണ്ടെന്നോ ഞാന്‍ ഇവിടൊന്നു വന്നു പോയതായിരുന്നു എന്ന്. സന്തോഷം... ഉദ്യമങ്ങള്‍ തുടരട്ടെ ...
    ആശംസകള്‍

    Rajeev
    english4keralasyllabus.com

    ReplyDelete